SITE UNDER CONSTRUCTION
സ്റ്റിയറിംഗ് കമ്മിറ്റി പ്രതിവാര യോഗം
'കുട' രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഈ ആഴ്ചത്തെ പ്രതിവാര യോഗം.*
* തിയ്യതി: 2026 ഫെബ്രുവരി 20, വെള്ളി
* സമയം: വൈകീട്ട് 5:00 മണി
* സ്ഥലം: ആഘോഷ കമ്മിറ്റി ഓഫീസ് (കുട ഓഫീസ്)
* അദ്ധ്യക്ഷൻ: ശ്രീ. ഇ. എ. ജോസഫ് (ചെയർമാൻ)
*അജണ്ട (വിഷയങ്ങൾ):*
* കഴിഞ്ഞ യോഗത്തിന്റെ റിപ്പോർട്ടും തുടർനടപടികളുടെ വിലയിരുത്തലും.
* വികസന സെമിനാർ നടത്തുന്ന തിയ്യതി നിശ്ചയിക്കൽ.
* സൂവനീർ പരസ്യ നിരക്കുകൾ (Tariff) തീരുമാനിക്കൽ.
* നാട്ടിൽ സംഘടിപ്പിക്കാവുന്ന വിവിധ മത്സരങ്ങൾ പ്ലാൻ ചെയ്യൽ.
* സെമിനാറുകൾ, സംവാദങ്ങൾ, സദസ്സുകൾ എന്നിവയുടെ രൂപരേഖ തയ്യാറാക്കൽ.
* വിവിധ സബ് കമ്മിറ്റികൾ സമർപ്പിക്കുന്ന കർമ്മപദ്ധതികളുടെ ചർച്ച.
* അദ്ധ്യക്ഷന്റെ അനുമതിയോടെയുള്ള മറ്റ് വിഷയങ്ങൾ.
> പ്രത്യേക ശ്രദ്ധയ്ക്ക്:
> ചർച്ചകൾ പൂർത്തിയാക്കി കൃത്യം 7:00 മണിക്ക് യോഗം അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ അംഗങ്ങളും വൈകീട്ട് 5:00 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് താല്പര്യപ്പെടുന്നു.
ടി. ടി. ജോസ്
ജനറൽ കൺവീനർ
*Report*
സഹപ്രവർത്തകരേ,
കുട രജത ജൂബിലി ആഘോഷം സ്റ്റിറിയറിംഗ് കമ്മിറ്റി യോഗം 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കുട ഓഫീസിൽ ചേർന്നതിന്റെ ഹാജരും തീരുമാനങ്ങളും.
യോഗം 5.05 ന് ചെയർമാൻ ശ്രീ ഇ എ ജോസഫിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ കൺവീനർ ടി ടി ജോസ് സ്വാഗതവും കഴിഞ്ഞ രൂപീകരണ യോഗത്തിന്റെ റിപ്പോർട്ടും അവതരിപ്പിച്ചു.
യോഗത്തിൽ താഴെ പറയുന്നവർ പങ്കെടുത്തു.
1 ശ്രീ ഇ എ ജോസഫ്
2 ടി ടി ജോസ്
3 ശ്രീ ടോമി സി ജെ കുഞ്ഞാവു
4 ശ്രീ ഷാജി പറമ്പൻ
5 ശ്രീമതി വൽസല പ്രഭാകരൻ
6 ശ്രീ ടി ഡി മുരളീധരൻ
7 ശ്രീ പി കെ ദേവസി
8 ശ്രീ ദേവസി കണ്ണനായ്ക്കൽ
9 ശ്രീ പോൾ സി എ
10 ശ്രീമതി പ്രേമ മൈക്കിൾ
11 ശ്രീ സേവ്യർ സി ആന്റണി
12 ശ്രീ സി എൽ ജോയ്
തീരുമാനങ്ങൾ
1) കുര്യച്ചിറ യുണൈറ്റഡ് ഡെവലപ്മെൻ്റ് അസ്സോസിയേഷൻ (കുട) രജത ജൂബിലി ആഘോഷം 2026 മെയ് 17 അല്ലെങ്കിൽ 24 തിയ്യതികളിൽ കുര്യച്ചിറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വെച്ച് വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ സമയത്ത് (മൂന്ന് മണിക്കൂർ) നടത്തുവാൻ തീരുമാനിച്ചു.
2) സ്കൂൾ ഹാൾ ലഭ്യമാകുന്ന മേൽ പറഞ്ഞ തിയ്യതിയിലേക്ക് ലഭിച്ചാൽ പ്രസ്തുത തിയ്യതിയിലേക്ക് വിശിഷ്ട അതിഥികളെ ക്ഷണിക്കുവാൻ തീരുമാനിച്ചു.
3) ഏകദേശം 1000 പേരെ പ്രതീക്ഷിക്കുന്ന ആഘോഷ പരിപാടിക്ക് ശേഷം 8.30 ന് ഭക്ഷണം നൽകുവാൻ തീരുമാനിച്ചു.
4) ആഘോഷ പരിപാടിയുടെ വിജയത്തിനായി വിവിധ സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ, മത്സരങ്ങൾ, എന്നിവ സാധ്യമാകുന്ന വിധത്തിൽ ഈ മാസം മുതൽ നടത്തുവാൻ തീരുമാനിച്ചു. ആദ്യത്തെ പരിപാടി കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ എ പ്രസാദിനെ ഉൾക്കൊള്ളിച്ച് കുര്യച്ചിറ വികസന സെമിനാർ കേരള ലൈബ്രറിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
5) ആഘോഷത്തിൻ്റെ ഭാഗമായി വെബ് സൈറ്റ് ആരംഭിക്കുവാൻ തീരുമാനിച്ചു. ആയതിന്റെ നടത്തിപ്പ് ചുമതല ജനറൽ കൺവീനർ ടി ടി ജോസിനെ ഏല്പിച്ചു.
6) ഏകദേശം അഞ്ച് ലക്ഷം രൂപ ശേഖരിക്കാവുന്ന വിധത്തിൽ മൾട്ടി കളർ, ആർട്ട് പേപ്പർ ഉപയോഗിച്ച് മനോഹരമായ സുവനീർ പ്രസദ്ധീകരിക്കുവാൻ തീരുമാനിച്ചു. സൂവനീർ കമ്മിറ്റിയിലേക്ക് യോജിച്ചവരെ കൂട്ടിച്ചേർക്കുവാനും എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുവാനും കമ്മിറ്റിയെ അധികാരപ്പെടുത്തി.
7) ഓരോ സബ്ബ് കമ്മിറ്റികളും എത്രയും പെട്ടെന്ന് യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യുന്നത് വളരെ നല്ലതാണ് എന്നും അവർക്ക് ആവശ്യമായി വരുന്ന തുക കണക്കാക്കി ബജറ്റ് തയ്യാറാക്കുവാനും നിർദ്ദേശിച്ചു.
8) ജൂബിലി ആഘോഷ വേദിക്ക് ആധുനിക കുര്യച്ചിറയുടെ ശില്പി റവ ഫാ ജോസഫ് വടക്കന്റെ സ്മരണാർത്ഥം *ഫാ ജോസഫ് വടക്കൻ നഗർ* എന്ന പേര് നൽകുവാൻ തീരുമാനിച്ചു.
9) യോഗത്തിൽ ജൂബിലിയുടെ ലോഗോ അംഗീകരിച്ചു. അതിൻ്റെ പ്രകാശനം സെൻ്റ് ജോസഫ്സ് പള്ളി വികാരി റവ ഡോ ഫ്രെഡറിക് എലുവത്തിങ്കലിനേക്കൊണ്ട് ഫെബ്രുവരി 16 ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് വികാരിയുടെ സൗകര്യാർത്ഥം പള്ളിയുടെ ഒരു മുറിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
10) സ്റ്റിയറിംഗ് കമ്മിറ്റി യോഗം എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് അഞ്ച് മണിക്ക് കുട ഓഫീസിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
11) ആഘോഷ പരിപാടികൾ കഴിയുന്നതുവരെ കുട ഓഫീസ് ആഘോഷ കമ്മറ്റി ഓഫീസായും പ്രവർത്തിക്കുവാനും ഓഫീസിന് മുന്നിൽ ഒരു ബോർഡ് സ്ഥാപിക്കുവാനും തീരുമാനിച്ചു.
മറ്റു വിഷയങ്ങൾ ഇല്ലാതിരുന്നതിനാൽ വൈസ് ചെയർമാൻ ശ്രീമതി വൽസല പ്രഭാകരന്റെ നന്ദി പ്രകാശനത്തിന് ശേഷം 6.20 ന് യോഗം അവസാനിച്ചതായി അദ്ധ്യക്ഷൻ അറിയിച്ചു, യോഗം സമംഗളം പിരിഞ്ഞു.
ടി ടി ജോസ്
ജനറൽ കൺവീനർ
പ്രിയമുള്ളവരേ,
നമ്മുടെ കുരിയച്ചിറയുടെ വികസനത്തിലും കൂട്ടായ്മയിലും എന്നും സജീവ സാന്നിധ്യമായ KUDA (Kuriachira United Development Association) അതിന്റെ അഭിമാനകരമായ 25 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
ഈ കാൽ നൂറ്റാണ്ടിന്റെ നിറവ് അങ്ങേയറ്റം ഗംഭീരമായി ആഘോഷിക്കുന്നതിനായി വിപുലമായ ഒരു ആഘോഷ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ജൂബിലി ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് സിൽവർ ജൂബിലി ലോഗോ പ്രകാശനം താഴെ പറയുന്ന പരിപാടിയോടെ ചെയ്യപ്പെടുന്നു. പ്രസ്തുത ചടങ്ങിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സിൽവർ ജൂബിലി ലോഗോ പ്രകാശനം:
*തീയതി: 2026 ഫെബ്രുവരി 16, തിങ്കളാഴ്ച*
*സമയം: വൈകുന്നേരം 4:00 മണി*
*സ്ഥലം: സെന്റ് ജോസഫ്സ് പള്ളി അങ്കണം, കുരിയച്ചിറ*
*പ്രകാശനം: റവ. ഡോ. ഫ്രെഡറിക് എലുവത്തിങ്കൽ (വികാരി, കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി)*
നമ്മുടെ നാടിന്റെ വലിയ ആഘോഷം ചരിത്രവിജയമാക്കാൻ KUDA അംഗങ്ങളും ജൂബിലി ആഘോഷ കമ്മിറ്റി അംഗങ്ങളും അഭ്യൂദയകാംക്ഷികളും ഈ പ്രകാശന ചടങ്ങിൽ സംബന്ധിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ജോസ് ടി ടി
ജനറൽ കൺവീനർ,
രജത ജൂബിലി ആഘോഷ കമ്മിറ്റി (KUDA)